അമ്പലപ്പുഴ: കഞ്ഞിപ്പാടം മുസ്ലിം ജമാഅത്തിൽ വിവിധ പരിപാടികളോടെ നബിദിനാഘോഷം വിപുലമായി ആഘോഷിച്ചു. കഞ്ഞിപ്പാടം നുസ്രത്തുൽ ഇസ്ലാം മദ്രസാ വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാ-സാഹിത്യ മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ചീഫ് ഇമാം കെ. എം. ഹമീദ് സഖാഫിയുടെ പ്രാർത്ഥനയോടെ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കഞ്ഞിപ്പാടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷെരീഫ്.എം.പണ്ടാരക്കുളം അദ്ധ്യക്ഷനായി . പതിയാങ്കര ശംസുൽ ഉലമ വാഫി കോളജ് പ്രിൻസിപ്പൽ നൗഫൽ വാഫി ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി നാസർ മാളികയിൽ , ജമാഅത്ത് മുൻ പ്രസിഡന്റ് നവാസ് അഹമ്മദ്, മുൻ സെക്രട്ടറി സാലി, അയ്യുബ് ഖാൻ എന്നിവർ സംസാരിച്ചു . ഇസ്ലാമിക കലാ-സാഹിത്യ മത്സര വിജയികൾക്ക് ജമാഅത്ത് ട്രഷറർ അഹമ്മദ് കുഞ്ഞ് കന്നിട്ടയിൽ സമ്മാനദാനം നിർവഹിച്ചു. നബിദിന സന്ദേശ റാലിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. എ.നവാസ്, റഷീദ്, ഫായിസ് അഹമ്മദ്, ഷിയാസ്,യു.കമറുദ്ദിൻ,ഷാജി, സാലി, ബഷീർ, അറാഫത്ത് എന്നിവർ നേതൃത്വം നൽകി.തുടർന്ന് മൗലിദ് പാരായണവും അന്നദാനവും നടന്നു.