pensioners
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുഹമ്മ യൂണിറ്റ് ആര്യക്കരയിൽ സംഘടിപ്പിച്ച കുടുംബ സംഗമം മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുഹമ്മ യൂണിറ്റ് ആര്യക്കരയിൽ സംഘടിപ്പിച്ച കുടുംബ സംഗമം മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ. കുഞ്ഞുകുഞ്ഞ് അദ്ധ്യക്ഷനായി. എൻ. പരമേശ്വരൻ,എം.വി. സോമൻ എന്നിവർ സംസാരിച്ചു. മുതിർന്ന പെൻഷൻകാരെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ഡോ. മനു വെങ്കിടേഷ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. പെൻഷൻകാരുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. യൂണിയൻ സക്രട്ടറി കെ.എം. വിപിനേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബി.എ. അബൂബക്കർ നന്ദിയും പറഞ്ഞു.