ആലപ്പുഴ: ശ്രീ രാജ രാജേശ്വരി എൻ.എസ്.എസ് കരയോഗം നമ്പർ 3644ന്റെ കുടുംബസംഗമവും മെരിറ്റ് അവാർഡ് വിതരണവും നടന്നു. എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് രാജഗോപാല പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എം.കെ.പുരുഷോത്തമ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ഉദയചന്ദ്രൻ സ്വാഗതം പറഞ്ഞു. താലൂക്ക് യൂണിയൻ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് അവാർഡ് ദാനം നിർവഹിച്ചു. താലൂക്ക് യൂണിയൻ ഭരണ സമിതിയംഗം രാജ്മോഹൻ, വനിതാ സമാജം പ്രസിഡന്റ് സതി ദേവി എന്നിവർ സംസാരിച്ചു.