ചാരുംമൂട് : പ്രവാചക സ്മരണയിൽ നാടെങ്ങും നബിദിന റാലികൾ നടന്നു. ചാരുംമൂട് മേഖലയിൽ ജമാഅത്ത് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് നബിദിനാഘോഷം സംഘടിപ്പിച്ചത്. ജമാഅത്ത് ഭാരാവാഹികൾ, അംഗങ്ങൾ, മദ്രസാ വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ പങ്കെടുത്തു.ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ആശാൻകലുങ്കിൽ നിന്നുമാരംഭിച്ച റാലി ആദിക്കാട്ടുകുളങ്ങര ജംഗ്‌ഷൻ വഴി മസ്ജിദ് അങ്കണത്തിൽ സമാപിച്ചു.
പ്രസിഡന്റ് ഹാഷിം ഹബീബ്, സെക്രട്ടറി യൂസുഫ് റാവുത്തർ, ചീഫ് ഇമാം നിസാമുദീൻ ബാഖവി കടയ്ക്കൽ, അനീഷ് ഉസ്മാൻ, സാബു ഹബീബ്,എൻ.അനീഷ്, ഹക്കീം റാവുത്തർ,നൂറുദീൻ ഷാഹിർഖാൻ , സെയ്നുദീൻ, ജലീൽ, റഹീം, സജീവ്റാവുത്തർ തുടങ്ങിയവർ നേതൃത്വം നൽകി. താമരക്കുളം കല്ലൂർപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലി ഒന്നാംമൈൽ, നാലുമുക്ക് , ചാവടി,മലരിമേൽ ജംഗ്ഷൻ,താമരക്കുളം ജംഗ്‌ഷൻ വഴി മസ്ജിദിൽ സമാപിച്ചു. പ്രസിഡന്റ് സജീവ്‌ഖാൻ, സെക്രട്ടറി അബുൽ
സലാംഖാൻ ചീഫ് ഇമാം ഹസീബ് അഹമ്മദ് ബാഖവി, വി.എം.മുസ്തഫ റാവുത്തർ, മുഹമ്മദ് സാലി, ബഷീർ കുന്നുവിള, മജീദ്, അഷറഫ് കൊച്ചാലുംവിള,അലിഫ് കൈതവന, ഹിലാൽ,നിസാർ, സജീവ്, അൻസാരി തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാരുംമൂട് ടൗണിൽ നബിദിന റാലി നടന്നു. പ്രസിഡന്റ് ഇ.അബ്ദുൽ ലത്തീഫ്, സെക്രട്ടറി അജിത് ഖാൻ , ചീഫ് ഇമാം ജഅ്ഫർ സ്വാദിഖ് അൽ ഖാസിമി, എം.ഷാജഹാൻ, ചാരുംമൂട് സാദത്ത്, ബദറുദീൻ,എൻ.ഷെരീഫ്,ഷിഹാബ് ജമാൽ, ഷംസുദീൻ, സലീം, ഷാജി, ഷെരീഫ്,എസ്.സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര വടക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയ്ക്ക് ഇമാം മൂസാ മൗലവി, ജമാഅത്ത് ഭാരവാഹികളായ ഷാഹുൽ ഹമീദ്, അജ്മൽ , സാബു, ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.