ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് ചുറ്റുമുളള റോഡുകളുടെ പുനർ നിർമ്മാണം വേഗത്തിലാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ഇത് സംബന്ധിച്ച് നേരത്തെ ദേവസ്വം പ്രസിഡന്റിന് കത്ത് നൽകിയിരുന്നു. ദിവസേന നൂറുകണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെട്ടതോടെയാണ് എം.എൽ.എ ഇടപെട്ടത്.