gsh
താമല്ലാക്കൽ ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന നബിദിന റാലി

ഹരിപ്പാട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് താമല്ലാക്കൽ ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തിൽ നബിദിനറാലി, മീലാദ് സമ്മേളനം, മദ്രസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. താമല്ലാക്കൽ മുഹിയുദ്ദീൻ മസ്ജിദിൽ നിന്നാരംഭിച്ച നബിദിനറാലി നാരകത്തറ ഡാണാപ്പടി വഴി കുമാരപുരം ബദർ മസ്ജിദിൽ സമാപിച്ചു.മീലാദ് സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു.വി. നായർ മുഖ്യാതിഥിയായി. മഹല്ല് പ്രസിഡന്റ് നവാസ് പൂഴിക്കാട് അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം വി.വൈ.ഷിഹാബുദ്ദീൻ സഖാഫി മീലാദ് സന്ദേശം നൽകി. ബദർ മസ്ജിദ് ഇമാം അൻസിൽ ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കുമാരപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗം കെ. സുധീർ, മഹല്ല് സെക്രട്ടറി ഷാജി ഉസ്മാൻ, നിസാം കൈപ്പള്ളിൽ, അൻവർ അമ്പനാട്, ഷാഹു ഉസ്മാൻ, മുജീബ് തെറ്റിക്കുഴി, അനിമോൻ ദാവൂദ്, നൗഷാദ്, ഇഖ്ബാൽ എന്നിവർ സംസാരിച്ചു. നബിദിന റാലിക്ക് അബ്ദുൽ സത്താർ, സലാം താഴ് വന, അബ്ദുൽ അസീസ്, ഐ. ജലാലുദ്ദീൻ , സുലൈമാൻ, സലാം, സുധീർ, എസ്. നാസറുദ്ദീൻ, ഉബൈദ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് അന്നദാനവും നടന്നു.