ph
കൃഷ്ണപുരം ശ്രീകുറക്കാവ് ദേവീക്ഷേത്രത്തിലെ ശിവപുരാണ മഹായജ്ഞത്തിന് പന്തളം വലിയ കോയിക്കൽ കൊട്ടാരം ശശികുമാരവർമ്മരാജ ഭദ്രദീപം തെളിക്കുന്നു

കായംകുളം: കൃഷ്ണപുരം ശ്രീകുറക്കാവ് ദേവിക്ഷേത്രത്തിലെ ശിവപുരാണ മഹായജ്ഞത്തിന് പന്തളം വലിയ കോയിക്കൽ കൊട്ടാരം ശശികുമാരവർമ്മരാജ ഭദ്രദീപം തെളിച്ചു. യജ്ഞ നിർവാഹണ സമിതി ചെയർമാൻ പ്രൊഫ.എസ്.കെ .ഗോവിന്ദൻകുട്ടി കാരണവർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം പ്രസിഡന്റ് ഋഷികേശ് അമ്പനാട്ട്, ക്ഷേത്ര തന്ത്രി കിട്ക്കോട്ടില്ലം നീലകണ്ഠൻ പോറ്റി,യജ്ഞാര്യർ തൃശൂർ കിഴക്കേടത്ത്മന വിബി.മാധവൻ നമ്പൂതിരി ,സന്തോഷ് പുല്ലംമ്പള്ളിൽ, പാറയിൽ രാധാകൃഷ്ണൻ,​ശ്രീഹരി കോട്ടിരേത്ത് ,പുള്ളി ക്കണക്ക് ഓമനക്കുട്ടൻ, പ്രദീപ് പ്രഭ, വി.വേണു,​അനീഷ് ഭരതൻ, ജയനാഥൻ, അനിൽ, ബിനു എന്നിവർ പങ്കെടുത്തു.