ആലപ്പുഴ: മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് കക്ഷികളുടെ ഐക്യത്തിലൂടെ മോദി സർക്കാരിനെതിരെ ദേശീയതലത്തിൽ ബദൽ ശക്തിപ്പെടുകയാണന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് പറഞ്ഞു. ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി - ജെപി - ലോഹ്യ അനുസ്മരണസമ്മേളനം അമ്പലപ്പുഴ വ്യാപാരഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ് ജി.ശശിധരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രൊഫ.എസ്.കെ.ഗോവിന്ദൻകുട്ടി കാർണവർ, സാദിക് മാക്കിയിൽ, ജില്ലാ ഭാരവാഹികളായ അനിരാജ് ആർ.മുട്ടം, ജമാൽ പള്ളാത്തുരുത്തി, രാജു മോളേത്ത്, ഹാപ്പി.പി.അബു,മോഹൻ.സി.അറവന്തറ, ആർ.പ്രസന്നൻ,എ.ജി.തമ്പി,ടി.കെ.ശ്രീനിവാസൻ, സതീഷ് വർമ, പ്രസന്നൻ പള്ളിപ്പുറം, ജോൺസൺ എം.പോൾ, സുരേഷ് ഹരിപ്പാട്, കിസാൻ ജനത ജില്ലാ പ്രസിഡന്റ് വി.എൻ.ഹരിദാസ്, എൻ.ഗോപാലകൃഷ്ണൻ, എസ്.സ്മിത, എം.ജി.മോഹനൻ അരൂർ എന്നിവർ സംസാരിച്ചു.