 
അമ്പലപ്പുഴ :പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ശ്രീ വാസുദേവ സഭയുടെ നേതൃത്വത്തിൽ ആദരവും അനുമോദനവും സംഘടിപ്പിച്ചു. നാരായണ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. അഡ്വ: ജി.അശോക് കുമാർ അധ്യക്ഷനായി. ബി.എ, എൽ.എൽ.ബി, ബി.ഡി.എസ്, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.സെക്രട്ടറി സനിൽ, ഉണ്ണിക്കൃഷ്ണൻ ഡി, ഷിജു തറയിൽ രാജൻ ആറുപറ, ശ്രീകുമാർ കോന്നാക്കൽ, രാജു കാക്കാഴം, ശ്രീക്കുട്ടൻ , അരവിന്ദ്, ലക്ഷ്മി , ഗംഗാദേവി, ചന്ദ്ര മോഹൻ കർത്ത, സുരേഷ് പറവേലിൽ, മനോജ് മനോഹരൻ, പ്രസന്നൻ, ജി.ബാലമുരളി, അഭിജിത്ത്, ഷിബു, പ്രശാന്ത്, രാജു പുന്തല എന്നിവർ പങ്കെടുത്തു.