arr
ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തി​ലുള്ള അഞ്ചടിപ്പാടത്തെ കൊയ്ത്തുത്സവം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

അരൂർ: ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിനു കീഴിലുള്ള അഞ്ചടിപ്പാടത്തെ കൊയ്ത്തുത്സവം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 26 വർഷമായി പൊക്കാളി കൃഷി നടക്കുന്ന അഞ്ചടിപ്പാടം നാടിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ദെലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയായി. അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി. ബിജു, ആശ്രമം ഇൻ ചാർജ് സ്വാമി ഭക്ത ദത്തൻ ജ്ഞാനതപസ്വി, ശാന്തിഗിരി ചേർത്തല ഏരിയ ഡി.ജി.എം പി.ജി. രവീന്ദ്രൻ, ഏരിയ മാനേജർ റെജി പുരോഗതി തുടങ്ങിയവർ സംസാരിച്ചു.