sammelanam
മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന നബിദിന റാലി

മണ്ണഞ്ചേരി: മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിനറാലിയും സമ്മേളനവും നടത്തി. മഹല്ലിലെ ഒമ്പത് മദ്റസാ കേന്ദ്രങ്ങളിൽ നിന്നും നബിദിന റാലി ആരംഭിച്ച് അയ്യൻകാളി ജംഗ്ഷനിൽ കേന്ദ്രീകരിച്ച് സംയുക്തമായി കലവൂരിൽ എത്തി പാർത്ഥൻ കവല,കൊച്ചിച്ചൻ കവല, ആലാഞ്ചേരി,ഫാക്ടറി ജംഗ്ഷൻ വഴി സമ്മേളന നഗരിയായ പള്ളിമൈതാനിയിൽ അവസാനിച്ചു. നബിദിന സമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് എസ്.മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി.വി.ടി .ജാഫർ സ്വാദിഖ് തങ്ങൾ അൽ ബുഖാരി പട്ടാമ്പി പ്രാർത്ഥനയും മഹല്ല് ഖത്വീബ് ഐ.ബി ഉസ്മാൻ ഫൈസി അനുഗ്രഹ പ്രഭാഷണവും ഷിയാസ് അലി വാഫി വടക്കാഞ്ചേരി മുഖ്യ പ്രഭാഷണവും നടത്തി. ജനറൽ സെക്രട്ടറി എ.ബഷീർ സ്വാഗതവും സെക്രട്ടറി സി.എച്ച് റഷീദ് നന്ദിയും പറഞ്ഞു. മഹല്ല് ഭാരവാഹികളായ എം.ഷഫീക്ക്,വി.പി.മുഹമ്മദ് നസീർ വലിയചിറ,പി.യു.ഇസ്മായിൽ കുട്ടി,സക്കീർ ഹുസൈൻ മഹല്ലിലെ വിവിധ മസ്ജിദ് ഇമാമുമാർ, ഭാരവാഹികൾ എന്നിവർ സംസാരിച്ചു.