kurattisseri-yilamma
ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ നബിദിനറാലിക്ക് നൽകിയ സ്വീകരണം

മാന്നാർ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മാന്നാർ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിക്ക് ക്ഷേത്ര നടകളിൽ സ്വീകരണം നൽകി. മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്ര നടയിലും ശ്രീ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലുമാണ് സ്വീകരണം നൽകിയത്. മാന്നാർ പുത്തൻപള്ളിയിൽ നിന്നും ആരംഭിച്ച് പരുമലക്കടവിലെത്തി തിരികെ നബിദിന റാലി തൃക്കുരട്ടിക്ഷേത്ര നടയിലെത്തിയപ്പോൾ തൃക്കുരട്ടി ദേവസ്വം മാനേജർ വൈശാഖ്, തൃക്കുരട്ടി മഹാദേവർ സേവാ സമിതി പ്രസിഡന്റ് കലാധരൻ കൈലാസം, അജിത് അമൃതം, രതീഷ് മാച്ചൂട്ടിൽ തുടങ്ങിയവർ ചീഫ് ഇമാമിനെയും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെയും പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും സ്വീകരിച്ചു. ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രനടയിൽ ക്ഷേത്ര ഭാരവാഹികളായ സജികുട്ടപ്പൻ , പ്രഭകുമാർ , സജിവിശ്വനാഥൻ, ശിവൻപിള്ള, രാജേന്ദ്രൻ , പ്രശാന്ത് ,ശശി, ഗിരീഷ് എന്നിവർ നബിദിനറാലിയെ വരവേറ്റു. പത്തു ദിവസമായി മാന്നാർ മിലാദ് നഗറിൽ നടന്ന നബിദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടന്ന നബിദിന റാലിക്ക് ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി, ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ടി.ഇക്ബാൽ കുഞ്ഞ്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ റഷീദ് പടിപ്പുരയ്ക്കൽ, നവാസ് ജലാൽ, കെ.എ.സലാം, നിയാസ് ഇസ്മായിൽ, ബഷീർ പാലക്കീഴിൽ, അബ്ദുൽ കരീം കടവിൽ , ഒ.ജെ നൗഷാദ്, ഷിയാദ് ബ്രദേഴ്സ്, പി.എം.ഷാജഹാൻ, ടി.എസ്.ഷഫീഖ്, ഹാജി എൻ.എ സുബൈർ, കെ.എ.സുലൈമാൻ കുഞ്ഞ്, നൗഷാദ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.