കുട്ടനാട് : ശ്രീനാരായണ ഗുരുദേവ കൃതികളെയും സന്ദേശങ്ങളെയും കുറിച്ച് പുതുതലമുറയ്ക്ക് അറിവു പകരാനും പഠിക്കുവാനും പ്രചരിപ്പിക്കുവാനുമായി കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ, ബാലജനയോഗം അദ്ധ്യാപകർക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി യൂണിയൻ അഡ്മിനിസ്ടേറ്റിവ് കമ്മറ്റിയംഗം എ.കെ.ഗോപിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരകൻ ഡോ.ടി.സനൽകുമാർ, ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ തുടങ്ങിയവർ ക്ലാസ് നയിച്ചു .യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ എം.പി.പ്രമോദ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ്,വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, എംപ്ലോയീസ് ഫോറം സംസ്ഥാന ജോ.സെക്രട്ടറി ഗോകുൽദാസ്, വൈദികയോഗം യൂണിയൻ സെക്രട്ടറി സജേഷ് ശാന്തി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ ടി.എസ്.പ്രദീപ് സ്വാഗതവും കെ.കെ.പൊന്നപ്പൻ നന്ദിയും പറഞ്ഞു.