photo
ജൂനിയർ ജില്ലാ അത് ലറ്റിക്സ് മീറ്റിൽ ചാമ്പ്യന്മാരായ ലിയോ അത് ലറ്റിക് അക്കാഡമി ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണുവിൽ നിന്നു ട്രോഫി ഏറ്റു വാങ്ങുന്നു

ആലപ്പുഴ: ജില്ലാ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് തിരശീശീല വീണപ്പോൾ 227പോയന്റ് നേടി ആലപ്പുഴ ലിയോതേർട്ടീന്ത് അക്കാഡമി ജേതാക്കളായി. 89 പോയിന്റ് ലഭിച്ച ചാരമംഗലം ഡി.ബി.എച്ച്.എസ് രണ്ടും 73 പോയിന്റോടെ ആലപ്പുഴ ദിശ സ്‌പോർട്‌സ് അക്കാഡഡമി മൂന്നാം സ്ഥാനവും പങ്കിട്ടു. ജില്ലാ ജൂനിയർ അത് ലറ്റിക് അസോസിയേഷൻ നേതൃത്വത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഒളിമ്പ്യൻ മനോജ് ലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.പ്രതാപൻ, ഫാ. ജോച്ചൻ, അത്‌ലറ്റിക്‌സ് അസോസിയേഷൻ ഭാരവാഹികളായ ഡിവൈൻ, രമാദേവി, ഐജിൻ, സവിനയൻ, സുധീഷ്, ഷാജഹാൻ, ഗ്രിസൾഡ്ര, ബ്രിജിത്, ജോസഫ് ആന്റണി എന്നിവർ പങ്കെടുത്തു.