bdnn
എയർ ഫോഴ്‌സ് അസോസിയേഷൻ ആലപ്പുഴ ഡിസ്ട്രിക്ട് ചാപ്റ്ററിന്റെ എയർഫോഴ്‌സ് ദിനാഘോഷം ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം. രാജു ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എയർ ഫോഴ്‌സ് അസോസിയേഷൻ ആലപ്പുഴ ഡിസ്ട്രിക്ട് ചാപ്റ്ററിന്റെ എയർഫോഴ്‌സ് ദിനാഘോഷം നഗരസഭ ചെയർമാൻ കെ.എം. രാജു ഉദ്ഘാടനം ചെയ്തു. നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. വിംഗ് കമാൻഡർ എസ്.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. വിംഗ് കമാൻഡർ സി.ഒ.ജോൺ, ചാപ്റ്റർ സെക്രട്ടറി ആർ.രവീന്ദ്രൻ നായർ, വാർഡ് കൗൺസിലർ വിവേക്, ശിവകുമാർ, അഡ്വ.വിജയൻ, കെ.വി.ഫിലിപ്പ്, വിദ്യാധരൻ ഉണ്ണിത്താൻ, ശ്രീകുമാൻ തുടങ്ങിയവർ സംസാരിച്ചു.