അമ്പലപ്പുഴ: അഖില കേരള ഹിന്ദു സാംബവർ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയൻ സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. സനേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.സിദ്ധാർത്ഥൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജയരാജ്, എ.ആർ. കണ്ണൻ, പി.എം. പ്രകാശ് കുമാർ, കെ. പ്രശോഭൻ, ആർ. രജനീഷ് തുടങ്ങിയവർ സംസാരിച്ചു.