 
മാവേലിക്കര: കേരള കോൺഗ്രസ് എമ്മിന്റെ 59ാമത് ജന്മദിനാഘോഷം മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. സമ്മേളനം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അഗം ജന്നിംഗ്സ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അഗം ബിനു കെ.അലക്സ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി. ഡാനിയേൽ അദ്ധ്യക്ഷനായി. രാധാകൃഷ്ണക്കുറുപ്പ്, പ്രഭ വി.മറ്റപ്പള്ളി, ശിവജി അറ്റ്ലസ്, സണ്ണി കുന്നുംപുറം, അജിത് തെക്കേക്കര, നൗഷാദ് കുറ്റിപ്പറമ്പിൽ, അഡ്വ.ജേക്കബ് സാമുവേൽ, ദാമോദരൻ, കുര്യൻ ജെറോം, ജി.രാജു, സജു തോമസ്, ജോയ് മുതിരക്കണ്ടം, പ്രദീപ് കുമാർ, വി.ഹരികുമാർ, സജീർ.എസ്, സുരേഷ് കുമാർ സായിമഠം എന്നിവർ സംസാരിച്ചു.