 
മാവേലിക്കര: സോപാനം കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തുടിതാളം 2022 സംഘടിപ്പിച്ചു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷനായി. എം.എസ്.അരുൺകുമാർ എം.എൽ.എ വിശിഷ്ട വ്യക്തികളെ ആദരിച്ചു. സംഘടന പ്രസിഡന്റ് ആർ.എൽ.വി.ശ്യാംശശിധർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സിന്ധുരാജൻപിള്ള, കുടശനാട് മുരളി, സുജാതദേവി, സിന്ധു ബിനു, അഡ്വ.കെ.കെ.അനൂപ്, ജോസഫ് കുട്ടി കടവിൽ, എൻ.സുധാമണി, അനൂപ് പ്രസന്നൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മധു ഇറവങ്കര, കെ.കെ.സുധാകരൻ, ഫ്രാൻസിസ്.ടി.മാവേലിക്കര, ശൂരനാട് ഹരികുമാർ, കലാമണ്ഡലം കൃഷ്ണപ്രസാദ്, മാവേലിക്കര സുദർശനൻ, സുബി ചേകം, ബിനോയ്, ഷാജി ഹരിപ്പാട് എന്നിവരെ ആദരിച്ചു. ചടങ്ങിൽ പുതുപ്പള്ളി മണിയാശാൻ സ്മാരക പുരസ്‌കാര വിതരണം, നൃത്തനൃതൃങ്ങൾ, പുല്ലാങ്കുഴൽ നാദമഞ്ജരി, പ്രഭാഷണം, നാടൻപാട്ട് എന്നിവയും നടന്നു.