മാവേലിക്കര: ചെട്ടികുളങ്ങര മേഖലയിൽ സി.പി.എം ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രകടനവും യോഗവും നടത്തി.
ഇന്നലെ വൈകിട്ട് നാലിന് ചെട്ടികുളങ്ങര ചെറുകര ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ക്ഷേത്രം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം മഠത്തിൽ ബിജു ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മഞ്ജു അനിൽ അദ്ധ്യക്ഷയായി. കർഷകമോർച്ച സംസ്ഥാന സമിതിയംഗം ദേവാനന്ദ്, മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ ചെട്ടികുളങ്ങര, മഹിള മോർച്ച സംസ്ഥാന സമിതിയംഗം വിനോദിനി നായർ, മണ്ഡലം ട്രഷറർ ലത ശേഖർ, മണ്ഡലം സെക്രട്ടറി മഹേശ്വരി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരിഗോവിന്ദ്, പടിഞ്ഞാറൻ മേഖല പ്രസിഡന്റ് ചന്ദ്രൻ കരിപ്പുഴ, കിഴക്കൻ മേഖല പ്രസിഡന്റ് വിജയകുമാർ, മേഖല ജനറൽ സെക്രട്ടറിമാരായ രാജേഷ് രാമചന്ദ്രൻ, എസ്.മഹേശ്, ബി.ജെ.പി പഞ്ചായത്ത് അംഗങ്ങളായ ശ്രീകല, എസ്. അരുൺകുമാർ, അമൃത എന്നിവർ സംസാരിച്ചു.