മാവേലിക്കര: ചെട്ടികുളങ്ങര സേവാഭാരതിയുടെ നേതൃത്വത്തിൽ കൈതതെക്ക് എൽ.പി സ്കൂളിൽ സൗജന്യ അസ്ഥി സാന്ദ്രത പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. ഡോ.ബി.ദിലീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സേവാഭാരതി ചെട്ടികുളങ്ങര പ്രസിഡന്റ് കെ.രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. ഡോ.ദയാൽകുമാറിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേത്യത്വം നൽകി. സേവാഭാരതി ജില്ലാ സെക്രട്ടറിമാരായ ആർ.രാജേഷ്, ഗോപൻ ഗോകുലം, വാർഡ് മെമ്പർ ജെ.അമൃത, സേവാഭാരതി ചെട്ടികുളങ്ങര സെക്രട്ടറി എസ്.സഞ്ചു, സേവാഭാരതി പഞ്ചായത്ത് എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.