മാവേലിക്കര: ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഗോകുലിനെ ആക്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ. ചെട്ടികുളങ്ങര ഈരേഴ തെക്ക് പാണൂർ വീട്ടിൽ അഖിൽ, പുത്തൻതറയിൽ വിഷ്ണു, പുഷ്പതടം തുഷാർ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 6നാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് കുരങ്ങ് ഗേറ്റ് ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ ചെട്ടികുളങ്ങര കിഴക്ക് മേഖല സെക്രട്ടറി ഈരേഴ തെക്ക് മനമേൽ കുറ്റിയിൽ ഗോകുലിന് മർദ്ദനമേറ്റത്. രണ്ടു ബൈക്കുകളിലെത്തിയ നാലുപേർ കാർ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.