ambala
അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖല ജമാഅത്ത് അസോ. സംഘടിപ്പിച്ച നബിദിന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖല ജമാഅത്ത് അസോ. നബിദിന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി. ദക്ഷിണ മേഖല ജമാഅത്ത് അസോ. പ്രസിഡന്റ് സി.എ. സലിം ചക്കിട്ടപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വളഞ്ഞവഴിയിൽ നിന്നാരംഭിച്ച നബിദിന റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. എച്ച്. സലാം എം.എൽ.എ പ്രതിഭകളെ ആദരിച്ചു. കോഴിക്കോട് ജാമിയ മർക്കസ് പ്രൊഫസർ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ആമുഖപ്രഭാഷണവും ജാബിർ ഹുദവി തൃക്കരിപൂർ മുഖ്യപ്രഭാഷണവും നടത്തി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിരീസ്, എം.മുഹമ്മദ് കോയ ശറഹ് ബീൽ സഖാഫി, അഡ്വ.എ.നിസാമുദ്ദീൻ, അബ്ദുൾ ഖാദർ, അബ്ദുൾ വഹാബ് പറയന്തറ, ഇബ്രാഹിം കുട്ടി വിളക്കേഴം, ടി.എ.താഹ, നവാസ് പൊഴിക്കര, ഇബ്രാഹിം കുട്ടി, നിസാർ യു.കുറത്തറ, എം.ഷെരീഫ് പണ്ടാരക്കുളം, അബ്ദുൾ വഹാബ്, പി.എം.ബഷിറുദ്ദീൻ പോളക്കുളം തുടങ്ങിയവർ സംസാരിച്ചു.