nabidinam-mannar
മാന്നാർ പുത്തൻപള്ളി മിലാദ് നഗറിൽ നടന്ന നബിദിനാഘോഷ സമാപന സമ്മേളനത്തിൽ പരുമല സെമിനാരി മാനേജർ ഫാദർ കെ.വി പോൾ റമ്പാൻ നബിദിന സന്ദേശം നൽകുന്നു

മാന്നാർ: ദൈവത്തോട് നാം നടത്തുന്ന പ്രാർത്ഥനകൾക്കൊപ്പം നല്ല പ്രവർത്തനങ്ങളും നമ്മിൽ നിന്നും ഉണ്ടാവണമെന്ന് പരുമല സെമിനാരി മാനേജർ ഫാ.കെ.വി.പോൾ റമ്പാൻ പറഞ്ഞു. മാന്നാർ പുത്തൻപള്ളിയിൽ നടന്ന നബിദിനാഘോഷ സമാപന സമ്മേളനത്തിൽ നബിദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡൻറ് റഷീദ് പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം അസയ്യിദ് സ്വഫിയുള്ളാഹിൽ ആറ്റക്കോയ തങ്ങൾ ഫൈസി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു.

മദ്റസ വിദ്യാർത്ഥികളുടെ കലാ - സാഹിത്യ മത്സരങ്ങളിൽ വിജയം നേടിയവർക്ക് പുത്തൻ പള്ളി ചീഫ് ഇമാം ശൈഖുനാ എം.എ.മുഹമ്മദ് ഫൈസി സമ്മാനദാനം നിർവഹിച്ചു. അസി.ഇമാം ഷഹീർ ബാഖവി, കുരട്ടിക്കാട് ഇമാം നിസാമുദീൻ നഈമി, ജമാഅത്ത് ജനറൽ സെക്രട്ടറി നവാസ് ജലാൽ,കെ.എ.സലാം, നിയാസ് ഇസ്മായിൽ, ബഷീർ പാലക്കീഴിൽ, അബ്ദുൽ കരീം കടവിൽ, ഒ.ജെ.നൗഷാദ്, ഷിയാദ് ബ്രദേഴ്സ്, പി.എം.ഷാജഹാൻ, ടി.എസ്.ഷഫീഖ്, ഹാജി എൻ.എ.സുബൈർ, കെ.എ. സുലൈമാൻ കുഞ്ഞ്, നൗഷാദ് ഇസ്മായിൽ, ടി.കെ.ഷാജഹാൻ എന്നിവർ സംസാരിച്ചു. നബിദിനത്തിൽ രാവിലെ മൗലിദ് പാരായണം, അന്നദാനം, വൈകിട്ട് നബിദിന റാലിയും നടന്നു.