ചേർത്തല : ജില്ലയിലെ ഗവ.,എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ 11,12,13തീയതികളിൽ ചേർത്തല ഗവ. പോളിടെക്നിക്കിൽ നടക്കും. റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട,സ്‌പോട്ട് അഡ്മിഷന് രജിസ്​റ്റർ ചെയ്തിട്ടുള്ള,പ്രവേശനം നേടാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്ക​റ്റുകളും ഫീസും സഹിതം നിർദിഷ്ട തീയതിയിലും സമയത്തും ചേർത്തല ഗവ. പോളിടെക്നിക്കിൽ എത്തണം. വിശദവിവരങ്ങൾക്ക് www.polyadmission.org, www.gptccherthala.org

.