 
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സൗകര്യപ്രദമായ പഠനത്തിനായി ഒരു ടേബിൾ - ഒരു ചെയർ പദ്ധതിക്ക് തുടക്കമായി. . ഗവ. സി .വൈ. എം. എ സ്കൂളിലെ മുഴുവൻ വിദ്യർത്ഥികൾക്കും ജെ.ബി.സ്കൂൾ, മുസ്ലിം സ്കൂൾ എന്നിവിടങ്ങളിലെ നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമാണ് ഇപ്പോൾ മേശയും കസേരയും നൽകിയത്.
എച്ച്. സലാം എം .എൽ .എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, എ.ഇ.ഒ എം.കെ.ശോഭന, സ്കൂൾ പ്രധാന അദ്ധ്യാപകരായ യു.ആദംകുട്ടി, അഹമ്മദ് കബീർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എസ്.ജനിമോൻ സ്വാഗതം പറഞ്ഞു.