ചാരുംമൂട് : ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ചുനക്കര ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ, തോരണങ്ങൾ, കൊടിക്കുറകൾ,​ഫ്ളക്സുകൾ, പരസ്യ ബോർഡുകൾ എന്നിവ സ്ഥാപിച്ചവർ തന്നെ അടിയന്തരമായി നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ഉത്തരവാദികളായവരിൽ നിന്നും പിഴ ഈടാക്കി കൊണ്ട് പഞ്ചായത്ത് തന്നെ അത് നീക്കം ചെയ്യണമെന്ന് ജില്ലാഭരണകൂടം നിർദേശിച്ചു.