ചേർത്തല:വാഹനാപകടത്തിൽ പരിക്കേ​റ്റ് കിടപ്പിലായ കെട്ടിടനിർമ്മാണ തൊഴിലാളിക്ക് പലിശയടക്കം 47ലക്ഷം നഷ്ടപരിഹാരം നൽകാൻ ജില്ലാ അഡീഷണൽ എം.എ.സി.ടി. രണ്ട് ജഡ്ജി എസ്.ഭാരതി ഉത്തരവിട്ടു.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വട്ടിക്കാരത്ത് വെളി വീട്ടിൽ മോഹനചന്ദ്രന് (50) തുകനൽകാനാണ് വിധി. 2015 ഏപ്രിൽ 27ന് ദേശീയപാതയിൽ പത്മാക്ഷികവലക്കു സമീപം സൈക്കിളിൽ വരുകയായിരുന്ന മോഹനചന്ദ്രനെ മോട്ടോർസൈക്കിളിടിച്ചായിരുന്നു അപകടം. അന്നു മുതൽ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
31,33.425 രൂപാ നഷ്ടപരിഹാരവും 2016 മുതലുള്ള എട്ടു ശതമാനം പലിശയും ന്യൂ ഇന്ത്യ ഇൻഷ്വറൻസ്‌കമ്പനി ഒരു മാസത്തിനുള്ളിൽ കെട്ടിവെക്കണം. ഹർജിക്കാരനു വേണ്ടി അഡ്വ.ടി.എച്ച്.സലാം കോടതിയിൽ ഹാജരായി.