ആലപ്പുഴ : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ പരീശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ മുഹമ്മ ദീപ്തി സ്‌പെഷ്യൽ സ്‌കൂളിൽ അയാം ഫോർ ആലപ്പി വഴി പുനർനിർമ്മിച്ചു നൽകിയ വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പച്ചക്കറി കൃഷി, കോഴി വളർത്തൽ, കരകൗശല വസ്തുക്കളുടെ നിർമാണം തുടങ്ങി വിവിധ സ്വയം തൊഴിൽ മേഖലകളിൽ ഇവിടെ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 104 പേർക്കാണ് പരിശീലനം. കളക്ടർ വി.ആർ.കൃഷ്ണതേജ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, ഗ്രാമപഞ്ചായത്ത് അംഗം എസ്.ടി.റെജി, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഞ്ജലി, പി.ടി.എ പ്രസിഡന്റ് ജേക്കബ് സി.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.