ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജനറൽ സർജറി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഡി.ആന്റ് വി., സൈക്യാട്രി, ഫോറൻസിക് മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിലേക്കാണ് നിയമനം. യോഗ്യത: അതത് വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും. ടി.സി.എം.സി രജിസ്‌ട്രേഷൻ അഭികാമ്യം. യോഗ്യരായവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 13ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിൽ പങ്കെടുക്കണം.