pp
പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് മികവ് ഉറപ്പാക്കാൻ സമഗ്ര ശിക്ഷ കേരളം ജില്ലയിൽ നടപ്പിലാക്കിയ പ്രീ പ്രൈമറി ശാക്തീകരണ പദ്ധതിയായ 'വർണ്ണക്കൂടാര' ത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിക്കുന്നു

ആലപ്പുഴ: പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് മികവ് ഉറപ്പാക്കാൻ സമഗ്ര ശിക്ഷ കേരളം ജില്ലയിൽ നടപ്പാക്കിയ പ്രീ പ്രൈമറി ശാക്തീകരണ പദ്ധതിയായ 'വർണ്ണക്കൂടാര' ത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിച്ചു. 10 ലക്ഷം രൂപ മുടക്കിയാണ് മണ്ണഞ്ചേരി സ്‌കൂളിൽ പദ്ധതി നടപ്പാക്കിയത്. ഡി പി.ഒ. പി.എ.സിന്ധു, വിദ്യാഭ്യാസ ഉപഡയറക്ടർ എം.പി. ഓമന, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്., ആര്യോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി.പ്രിയ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഡി.എം രജനീഷ് സ്വാഗതം പറഞ്ഞു.