 
തുറവൂർ: വളമംഗലം എസ്.സി.എസ് എച്ച്.എസ്.എസിൽ സ്കൂൾ കലോത്സവം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇ.വി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം അനിതാ സോമൻ,ഹെഡ്മിസ്ട്രസ് സുജ.യു.നായർ,പി.ടി.എ പ്രസിഡന്റ് കെ.ജി.അജയകുമാർ ,സീനിയർ അസി. സജി ദാസ് , എസ്.വിഷ്ണു, സി.എസ്.സുനിൽകുമാർ, പ്രസീന രാധാകൃഷ്ണൻ,അനു ശ്രേയ ഷിജു എന്നിവർ സംസാരിച്ചു. കലോത്സവം ഇന്ന് വൈകിട്ട് സമാപിക്കും.