 
ആലപ്പുഴ : ആലപ്പുഴ രൂപതയുടെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പ്രവാസി സംഗമം ബിഷപ് ജെയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി.ജെ. ആന്റണി പ്രവാസി ജീവിതത്തെക്കുറിച്ച് ക്ളാസെടുത്തു. .കൊച്ചി മുതൽ കുന്നുമ്മ വരെയുള്ള ഇടവകകളിൽ നിന്നുള്ള പ്രവാസികൾ നേരിട്ടും വിവിധ രാജ്യങ്ങളിൽ നിന്ന് ഓൺലൈനിലൂടെയും സംഗമത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ രൂപത പ്രവാസി കമ്മീഷൻ ഡയറക്ടർ ഫാ.തോമസ് ഷൈജു ചിറയിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ മോൻസിത്തോർ ജോയി പുത്തൻവീട്ടിൽ,സിസ്റ്രർ സിൻസി മാത്യു, ജോബി ജോർജ്ജ്, ജോയി ടി.സി., ബീന ഔസേപ്പച്ചൻ, പോൾ ഗ്രിഗറി,എബി അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു.