ചേർത്തല:കുഴഞ്ഞ് വീണുണ്ടാകുന്ന മരണങ്ങളുടെ നിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ
ചേർത്തല നഗരസഭയുടെയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്,സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ
ജീവൻരക്ഷാ പരിശീലന ക്ലാസ് ഇന്ന് നടക്കും.രാവിലെ 10 ന് ടൗൺഹാളിൽ നടക്കുന്ന സമ്മേളനം ഡെപ്യൂട്ടി കളക്ടർ ആശ. സി.എബ്രഹാം ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിക്കും.ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസറും സിവിൽ ഡിഫൻസ് കോ-ഓർഡിനേ​റ്ററുമായ പി.കെ.റജിമോൻ ക്ലാസ് നയിക്കും.ധിരൻ ബേബി പദ്ധതി വിശദീകരണം നടത്തും.