മാന്നാർ : മാന്നാർ കൃഷിഭവനിൽ നിന്നും 2022-23 വർഷത്തിലെ വിവിധ കാർഷിക പദ്ധതി ആനുകൂല്യത്തിനായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സുഗന്ധവ്യജ്ഞന കൃഷി വികസന പദ്ധതി പ്രകാരം ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്തവരും പച്ചക്കറി വികസന പദ്ധതി പ്രകാരം ചെടിച്ചട്ടികളിലും, എച്ച്.ഡി.പി.ഇ ബാഗുകളിലും പച്ചക്കറി കൃഷി ചെയ്യാൻ താല്പര്യമുള്ളവരും കരം അടച്ച രസീത്, ആധാർ കോപ്പി, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നിവയോടൊപ്പം 13 ന് 5ന് മുമ്പ് അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ പി.സി ഹരികുമാർ അറിയിച്ചു.