ambala
ലഹരി വിരുദ്ധ അമ്പലപ്പുഴ ജനകീയ ക്യാമ്പയിൻ്റെ ആലോചനായോഗത്തിൽ എച്ച്.സലാം എം.എൽ.എ പദ്ധതി വിശദീകരിക്കുന്നു

അമ്പലപ്പുഴ: ലഹരി വിരുദ്ധ അമ്പലപ്പുഴ ജനകീയ കാമ്പയിന്റെ ആലോചനായോഗം നടന്നു. എച്ച് .സലാം എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി.ജി.സൈറസ്, എസ്. ഹാരിസ്, കെ.കവിത, വൈസ് പ്രസിഡന്റുമാരായ വി. എസ് .മായാദേവി, പി .രമേശ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർ പേഴ്സൺ സൗമ്യാരാജ് സ്വാഗതം പറഞ്ഞു. വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന കാമ്പയിൻ 17ന് രാവിലെ 10 ന് പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.