vilavetupp
ഫിഷറീസ് വകുപ്പിന്റെയും മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ സുഭിക്ഷ കേരളം മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി രത്നകുമാരി നിർവ്വഹിക്കുന്നു

മാന്നാർ : ഫിഷറീസ് വകുപ്പിന്റെയും മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ സുഭിക്ഷ കേരളം മത്സ്യകൃഷിയുടെ വിളവെടുപ്പ് കുട്ടംപേരൂരിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ വാർഡ് മെമ്പർ അജിത്ത് പഴവൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ് ആദ്യ വില്പന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിൽ ശ്രദ്ധേയം, ഗ്രാമ പഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത്, സജു സദാനന്ദൻ, ഫിഷറീസ് പ്രമോട്ടർ ശില്പ തുടങ്ങിയവർ പ്രസംഗിച്ചു.