pariseelana-camp
മാന്നാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന കയർമാറ്റ് നിർമ്മാണ പരിശീലന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: കയർ ബോർഡും ഏകമാനവ ഫൗണ്ടേഷനും സംയുക്തമായി ചേർന്ന് ഒരു വീട്ടിൽ ഒരു കയർ ഉത്പ്പന്നം എന്ന ആശയം മാന്നാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുവാൻ, രണ്ടുമാസത്തെ കയർമാറ്റ് നിർമ്മാണ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, വി.ആർ.ശിവപ്രസാദ്, മധു പുഴയോരം, ശാന്തിനി ബാലകൃഷ്ണൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുശീലാ സോമരാജൻ, കവിത എന്നിവർ സംസാരിച്ചു.