മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ ഇരയായ നിക്ഷേപകരുടെ 117 കോടി രൂപ അടിയന്തരമായി തിരിച്ചു നൽകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ വാസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട്
സഹകരണ വകുപ്പിന്റെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മുൻപിൽ എത്തിയിട്ടും റിപ്പോർട്ട് മാദ്ധ്യമങ്ങൾക്കോ പൊതു സമൂഹത്തിനോ നൽകാതിരുന്നത് കോൺഗ്രസ് -സി.പി.എം ബന്ധത്തിന്റെ തെളിവാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസ്.പിമാരെ മാറ്റിയത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത് എന്നിവരും പങ്കെടുത്തു.