 
ആലപ്പുഴ: ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ച് വിൽപ്പന നടത്തിയ കേസിൽ അറസ്‌റ്റിലായ അഭിജിത്തിനെ അവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് നാലു ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു. സി.ഐ എസ്.അരുണിന്റെ നേതൃത്വത്തിൽ എ.എസ്.ഐ മനോജ് കൃഷ്ണൻ, ഷാൻകുമാർ, വിപിൻ ദാസ്, അംബീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.