photo

ആലപ്പുഴ: മികച്ച പ്രവർത്തിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്‌കാരമായ ബാഡ്ജ് ഓഫ് ഓണറിന് ജില്ലയിൽ കഴിഞ്ഞ വർഷം വിവിധ മേഖലയിൽ മികവ് തെളിയിച്ച 11 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. കുറ്റാന്വേഷണം, ക്രമസമാധാനം, വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, ഫിങ്കർ പ്രിന്റ് ബ്യൂറോ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചവർക്കാണ് പുരസ്‌കാരം . ബാഡ്ജ് ഓഫ് ഓണർ ലഭിച്ച ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ്, അഡീഷണൽ എസ്.പിയുടെ ചുമതലയുള്ള കെ.എൽ.സജിമോൻ എന്നിവർ അഭിനന്ദിച്ചു.