nabidinayogam
ഇരമത്തൂർ, പാവുക്കര ജമാഅത്തുകളുടെ സംയുക്ത നബിദിന യോഗത്തിൽ പാവുക്കര ജുമാമസ്ജിദ് ഇമാം മുഹമ്മദ് യാസീൻ ബുഖാരി സംസാരിക്കുന്നു

മാന്നാർ: മുഹമ്മദ് നബിയുടെ 1497-ാമത് ജൻമദിനത്തോടനുബന്ധിച്ച് വിവിധ ജമാഅത്തുകളുടെ ആഭിമുഖ്യത്തിൽ മൗലിദ് പാരായണം, അന്നദാനം, നബിദിനറാലി എന്നിവ സംഘടിപ്പിച്ചു. ഇരമത്തൂർ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ദാറുൽ ഊലും മദ്രസ വിദ്യാർത്ഥികളുടെ ദഫ് മുട്ട് അകമ്പടിയോടെ നടത്തിയ നബിദിന റാലിയും പാവുക്കര മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തിയ റാലിയും മാന്നാർ മൂർത്തിട്ട ജംഗ്‌ഷനിൽ സംഗമിച്ചു. തുടർന്ന് നടന്ന സമാപനയോഗം ഇരമത്തൂർ ജുമാമസ്ജിദ് ഇമാം അബ്ദുൽ ഹക്കീം ഖാസിമി ഉദ്ഘാടനം ചെയ്തു. പാവുക്കര ജുമാമസ്ജിദ് ഇമാം മുഹമ്മദ് യാസീൻ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. ഇരമത്തൂർ ജമാഅത്ത് ഭാരവാഹികളായ ഷമീം അലി, ഷിജാർ നസീർ, സാബു, ഷംഷാദ്, ഷാജി, ഹാരിസ്, പാവുക്കര ജമാഅത്ത് ഭാരവാഹികളായ മുഹമ്മദ് ഇഖ്ബാൽ, സക്കീർ ഹുസൈൻ, ഷിജു, ഹുസൈൻ, അഹമ്മദ് കബീർ, ഫൈസൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.