a
ചാരുംമൂട് റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം അഭിലാഷ് മോഹൻ നിർവ്വഹിക്കുന്നു.

ചാരുംമൂട് : ചാരുംമൂട് ടൗൺ കേന്ദ്രമായി ആരംഭിച്ച റീഡേഴ്സ് ക്ലബ്ബും ലൈബ്രറിയും മാദ്ധ്യമ പ്രവർത്തകൻ അഭിലാഷ്‌ മോഹൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.സുജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്.സുദീപ് മുഖ്യപ്രഭാഷണം നടത്തി. എം.എസ് അരുൺ കുമാർ എം.എൽ.എ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളെയും പ്രതിഭകളെയും ആദരിച്ചു. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ , ജില്ലാപഞ്ചായത്ത് അംഗംനികേഷ് തമ്പി , സി.പി.എം ഏരിയാ സെക്രട്ടറി ബി.ബിനു, രക്ഷാധികാരി എസ്.സുധീർഖാൻ , സെക്രട്ടറി എസ്.രാജേഷ്, വനിതാ സാഹിതി ജില്ലാ സെക്രട്ടറി സഫിയാ സുധീർ , ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഷാനവാസ് വള്ളികുന്നം, വിശ്വൻ പടനിലം, കെ.രാജൻ, എം.ജോഷ്വാ,എസ്.ഷാജഹാൻ, എസ്. പ്രശാന്ത്, വി.പ്രകാശ്, വസന്താ സോമൻ , പി.കെ.ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.