ചാരുംമൂട് : ജോലി ചെയ്തുവന്ന സ്ഥാപനത്തിൽ നിന്ന് പണം മോഷ്ടിച്ച് കടന്ന ഉത്തർപ്രദേശ് രാംപൂർ സ്വദേശി ഷൊ അയ്ബിനെ (28) നൂറനാട് സി.ഐ പി.ശ്രീജിത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം മുതവല്ലൂർ മേക്കാട്ട് വീട്ടിൽ അനസ് താമരക്കുളത്ത് നടത്തുന്ന മിട്ടോ ഫർണീച്ചർ യൂണിറ്റിൽ നിന്നും1,19,000 രൂപ മോഷ്ടിച്ചു കടന്ന ഷൊയ്ബിനെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ മംഗലാപുരത്തു നിന്നും പിടികൂടുകയായിരുന്നു. കുറച്ചു നാളുകളായി ഇയാൾ അനസിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ നിതീഷ് ,ജൂനിയർ എസ്.ഐ ദീപു, എ.എസ്.ഐ പുഷ്പൻ ,സി.പി.ഒ കലേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.