മാന്നാർ : പരുമല തിരുമേനിയുടെ 120ാം ഓർമ്മപ്പെരുനാൾ ഒക്ടോബർ 26 മുതൽ നവംബർ 2 വരെ ആചരിക്കുന്നതിന്റെ ഭാഗമായി സർക്കാർതല ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ്. നായരുടെ അദ്ധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു ചെങ്ങന്നൂർ എം.എൽ.എ. സജി ചെറിയാൻ, തിരുവല്ല എം.എൽഎ. മാത്യു ടി. തോമസ്, ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നാൽ മധുകാർ മഹാജൻ, തിരുവല്ല ആർ.ഡി.ഒ. ചന്ദ്രശേഖരൻ നായർ, ചെങ്ങന്നൂർ ആർ.ഡി.ഒ., എസ്. സുമ, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, അത്മായ ട്രസ്റ്റി റോണി വർഗീസ്, പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, തിരുവല്ലാ ഡി.വൈ.എസ്.പി. രാജപ്പൻ റാവുത്തർ, തിരുവല്ല തഹസീൽദാർ ജോൺ വർഗീസ്
തുടങ്ങിയവർ പങ്കെടുത്തു.