പൂച്ചാക്കൽ : ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ ബി.എഡ് കോഴ്സിന്റെ 18ാമത് ബാച്ചിന്റെ ഉദ്ഘാടനം മാനേജർ കെ.എൽ. അശോകൻ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ബിബി തോമസ് അദ്ധ്യക്ഷയായി. രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കുമായി നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എക്‌സൈസ് ഓഫീസർ മനോജ് നയിച്ചു. എ.ഡി. വിശ്വനാഥൻ, ചിത്രാ ഗോപി, സ്വപ്നാ വത്സലൻ , അസി.പ്രൊഫ.എസ്. അനിത, വി.ശശികുമാർ, എ.വി.ശ്രീവത്സൻ, എൻ.ആർ. സാജു തുടങ്ങിയവർ പങ്കെടുത്തു.