പ്രതിഷേധവുമായി ശാഖ കമ്മിറ്റി
മാവേലിക്കര : ചെട്ടികുളങ്ങരയിൽ കഴിഞ്ഞ ദിവസം നടന്ന ഡി.വൈ.എഫ്.ഐ - ബി.ജെ.പി സംഘർഷത്തിന്റെ തുടർച്ചയായി എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റിന് നേരെ ആക്രമണം. ഈരേഴ തെക്ക് 6023ാം നമ്പർ ശാഖായോഗം പ്രസിഡന്റ് സോമൻ കൊയ്പ്പള്ളിലിനെയാണ് ആക്രമിച്ചത്. കമുകുംവിള ജംഗ്ഷന് സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന സോമനെ ചിലർ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സോമനെ കായംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ശാഖായോഗം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽവൈസ് പ്രസിഡന്റ് സോമൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബിജു പ്ലാവിളയിൽ, ഉമേഷ്, ഉണ്ണി, സുകുമാരൻ, അംബുജാക്ഷൻ, ബിജു, പ്രസാദ് എന്നിവർ സംസാരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനും തുടർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.