ആലപ്പുഴ: കണ്ടെയ്നർ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരനു പരിക്കേറ്റു. കൊമ്മാടി തുമ്പോളി കൊച്ചുകൈയ്യിൽ അശോകനാണ് (62) പരിക്കേറ്റത്. ദേശീയപാതയിൽ ആറാട്ടുവഴി സിക്ക് ജംഗ്ഷനു സമീപം തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.