ഹരിപ്പാട് : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് നീണ്ടൂർ ഭവാനി നിലയത്തിൽ അനിൽ ജി. നായരാണ് (46) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.