കായംകുളം : കായംകുളം നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് ബിജു കണ്ണങ്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.കബീർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി.യശോധരൻ മുഖ്യ പ്രസംഗം നടത്തി. കെ.തങ്ങൾ കുഞ്ഞ്, പി.എസ്. പ്രസന്നകുമാർ എം.വിജയകുമാർ, തയ്യിൽ റഷീദ് എന്നിവർ സംസാരിച്ചു.