ആലപ്പുഴ: ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് 20 മുതൽ നവംബർ 24 വരെ തിരഞ്ഞെടുത്ത ദിവസങ്ങളിൽ നടത്തും. താലൂക്കുകൾ കേന്ദ്രീകരിച്ച് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് അദാലത്ത്. പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിലും ജനസൗഹാർദ്ദപരമായും തീർപ്പാക്കുന്നതിനാണ് അദാലത്ത് നടത്തുന്നത്. എൽ.ആർ.എം. കേസുകൾ, ഭൂമിയുടെ പരിവർത്തനം, റേഷൻ കാർഡ്, ഭൂമി തരംമാറ്റം, സി.എം.ഡി.ആർ.എഫ്, ലൈഫ്, കൊവിഡ്, ക്ഷേമ പെൻഷൻ, പ്രകൃതി ക്ഷോഭം എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും അദാലത്തിൽ കളക്ടർ തീർപ്പാക്കും. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആർ.ഡി.ഒ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ 15ന് വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ സമർപ്പിക്കാം.
താലൂക്കും തീയതിയും
മാവേലിക്കര : ഒക്ടോബർ 20
ചെങ്ങന്നൂർ : ഒക്ടോബർ 27
കുട്ടനാട് : നവംബർ3
ചേർത്തല : നവംബർ 10
അമ്പലപ്പുഴ : നവംബർ17
കാർത്തികപ്പള്ളി : നവംബർ24